കേരളത്തിലെ രാഷ്ട്രപതി ഭരണകാലം

എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായത്

7 തവണ

1. 1956 മാർച്ച് 23 – 1957 ഏപ്രിൽ 5

(1956 മാർച്ച് 23ന് രാഷ്ട്രപതി ഭരണം ഏർപ്പെ ടുത്തിയത് തിരു-കൊച്ചി സംസ്ഥാനത്തിലാണ്. 1956 നവംബർ 1 ന് കേരളം രൂപീകൃതമായതോടെ ഇത് കേരളത്തിലേക്ക് വ്യാപിച്ചു).

2. 1959 ജൂലൈ 31 -1960 ഫെബ്രുവരി 22

3. 1964 സെപ്റ്റംബർ 10 – 1967 മാർച്ച് 6

4. 1970 ആഗസ്റ്റ് 4 -1970 ഒക്ടോബർ 3

5. 1979 ഡിസംബർ 5 – 1980 ജനുവരി 25 .

6. 1981 ഒക്ടോബർ 21 – 1981 ഡിസംബർ 28

7. 1982 മാർച്ച് 17 – 1982 മെയ് 23

കേരളത്തിൽ അവസാനമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് – 1982

ആദ്യ നിയമസഭ

കേരളത്തിലെ ആദ്യ നിയമസഭ നിലവിൽ വന്നത് ?

1957 ഏപ്രിൽ 1

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത് ?

1957 ഏപ്രിൽ 5

ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്

1957 ഏപ്രിൽ 27

ഇന്ത്യയിലെ ആദ്യ കോൺഗ്രസ് ഇതര മന്ത്രിസഭ (ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ) നിലവിൽ വന്ന സംസ്ഥാനം

– കേരളം

കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം

114

കേരളത്തിലെ ആദ്യ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം –

127 (126 +1 നോമിനേറ്റഡ്) (12 മണ്ഡലങ്ങളിൽ നിന്നും 2 അംഗങ്ങൾ വീതം തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ 11 മണ്ഡ ലങ്ങൾ പട്ടിക ജാതിയ്ക്കും 1 മണ്ഡലം പട്ടിക വർഗ്ഗത്തിനും സംവരണം ചെയ്തിട്ടുണ്ടായിരുന്നു .

ഒന്നാം നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം

60

ഒന്നാം കേരള മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം

11

ഒന്നാം കേരള മന്ത്രി സഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം

1

ഒന്നാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം –

6

ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി

എം. ഉമേഷ് റാവു (മഞ്ചേശ്വരം)

ഒന്നാം കേരളം മന്ത്രിസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ?

ഡോക്ടർ എ ആർ മേനോൻ

ഇന്ത്യയിൽ ആദ്യമായി 356 അനുച്ഛേദം വഴി പുറത്താക്കപ്പെട്ട മന്ത്രി സഭ ?

ഇ.എം.എസ് മന്ത്രി സഭ

കോടതി വിധിയിലൂടെ നിയമ സഭ അംഗത്വം നേടിയ ആദ്യ വ്യക്തി ?

വി ആർ കൃഷ്ണയ്യർ

കോടതി വിധി യിലൂടെ നിയമസഭാഅംഗത്വം നഷ്ടപെട്ട ആദ്യ വ്യക്തി ?

റോസമ്മ പുന്നൂസ്

ഒന്നാം കേരള മന്ത്രിസഭ

1. മുഖ്യമന്ത്രി– ഇ.എം.എസ്. നമ്പൂതിരിപ്പാട്

2. ധനകാര്യം – സി. അച്യുതമേനോൻ

3. തൊഴിൽ, ട്രാൻസ്പോർട്ട് – ടി.വി. തോമസ്

4. ഭക്ഷ്യം, വനം– കെ.സി. ജോർജ്

5. വ്യവസായം – കെ.പി. ഗോപാലൻ

6. പബ്ലിക് വർക്സ് – ടി.എ. മജീദ്

7. തദ്ദേശഭരണം – പി.കെ. ചാത്തൻ മാസ്റ്റർ

8. വിദ്യാഭ്യാസം, സഹകരണം – ജോസഫ് മുണ്ടശ്ശേരി

9. റവന്യൂ-കെ.ആർ. ഗൗരിയമ്മ

10.നിയമം, ജലസേചനം , വൈദ്യുതി, ആഭ്യന്തരം, ജയിൽ, – വി.ആർ. കൃഷ്ണയ്യർ

11. ആരോഗ്യം – ഡോ.എ.ആർ. മേനോൻ

Scroll to Top