ചമ്പാരൻ സത്യാഗ്രഹം (1917)

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം

ചമ്പാരൻ സത്യാഗ്രഹം (ബീഹാർ)

കർഷകർ തങ്ങളുടെ ഭൂമിയുടെ ഇരുപതിൽ മൂന്നു ഭാഗത്ത് നീലം കൃഷി ചെയ്യണമെന്നത് നിർബന്ധമാക്കിയ സമ്പ്രദായം

തീങ്കാതിയ സമ്പ്രദായം

തീങ്കാതിയ സമ്പ്രദായവുമായി ബന്ധപ്പെട്ട പ്രക്ഷോഭം

ചമ്പാരൻ സത്യാഗ്രഹം

ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകാൻ കാരണമായ സത്യാഗ്രഹം

ചമ്പാരൻ സത്യാഗ്രഹം

ചമ്പാരനിലേക്ക് ഗാന്ധിയെ അനുഗമിച്ച പ്രമുഖർ

ജെ.ബി. കൃപലാനി, നർഹരി പരേഖ്, ബ്രജ് കിഷോർ

ഗാന്ധിജി ഇന്ത്യ യിൽ വച്ച് ആദ്യമായി അറസ്റ്റിലായ വർഷം

1917

ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ് –

രാജ് കുമാർ ശുക്ല

ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചത് –

2017-ൽ

ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷി കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാ ടനം ചെയ്ത എക്സിബിഷൻ

“Swachhagraha Bapu Ko Karyanjali – EK Abhiyan, Ek Pradarshani”

അഹമ്മദാബാദ് മിൽ സമരം (1918)

ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ നിരാഹാര സമരം

അഹമ്മദാബാദ് മിൽ സമരം (ഗുജറാത്ത്)

പ്ലേഗ് ബോണസിനെച്ചൊല്ലി അഹമ്മദാബാദിലെ മിൽ ഉടമകളും തൊഴിലാളികളും തമ്മിൽ നടന്ന സമരം

അഹമ്മദാബാദ് മിൽ സമരം

35 ശതമാനം വേതന വർധനവ് ആവശ്യപ്പെട്ട് ഗാന്ധിജി മരണം വരെ നിരാഹാര സമരം ആരം ഭിച്ചതിനെ തുടർന്ന് മിൽ ഉടമകൾ ആവശ്യം അംഗീകരിച്ചു.

അഹമ്മദാബാദ് മിൽ സമരത്തിൽ ഗാന്ധിജിയെ അനുഗമിച്ച വനിതാ നേതാവ്

അനസൂയാ സാരാഭായി

ഖേദ സത്യാഗ്രഹം (1918)

ഗുജറാത്തിലെ ഖേദ ജില്ലയിൽ കർഷകർ നടത്തിയ പ്രക്ഷോഭമാണ് ഖേദ സത്യാ ഗ്രഹം.

വരൾച്ചയെത്തുടർന്ന് കർഷകർ ബ്രിട്ടീഷ് ഗവൺമെന്റിനോട് ആവശ്യപ്പെട്ട നികുതി ഇളവ് ലഭിക്കാത്തതിനെ തുടർന്ന് ഗാന്ധിജിയുടെയും, സർദാർ വല്ലഭ്ഭായ് പട്ടേലിന്റെയും നേതൃത്വ ത്തിൽ നികുതി നിഷേധ പ്രക്ഷോഭങ്ങൾ ആരംഭിച്ചു.

ഇതിന്റെ ഫലമായി ബ്രിട്ടീഷ് ഗവൺമെന്റ് 2 വർഷത്തേക്കുള്ള നികുതി വേണ്ടെന്നു വയ്ക്കു കയും പിടിച്ചെടുത്ത വസ്തുക്കൾ കർഷകർക്ക് നൽകുകയും ചെയ്തു.

ഖേദ സത്യാഗ്രഹ ത്തിൽ ഗാന്ധിജിയെ അനുഗമിച്ച് പ്രധാന നേതാക്കൾ

സർദാർ വല്ലഭ്ഭായ് പട്ടേൽ, ഇന്ദുലാൽ യാഗ്നിക്

INFO PLUS

കർഷകർക്കുവേണ്ടി ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹം

ചമ്പാരൻ സത്യാഗ്രഹം

ഫാക്ടറി തൊഴിലാളികൾക്കു വേണ്ടി ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹം

അഹമ്മദാബാദ് മിൽ സമരം

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം

ഖേദ സത്യാഗ്രഹം

ഗാന്ധിജി നടത്തിയ ആദ്യ നികുതി നിഷേധ സമരം –

ഖേദ സത്യാഗ്രഹം

Scroll to Top