സിവിൽ നിയമലംഘന പ്രസ്ഥാനം (1930)

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭം

സിവിൽ നിയമലംഘന പ്രസ്ഥാനം

ഗാന്ധിജി സിവിൽ നിയമലംഘനം എന്ന ആശയം കടമെടുത്തത്

ഹെൻറി ഡേവിഡ് തോറോയുടെ Civil Disobedience എന്ന കൃതിയിൽ നിന്ന്

സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങുന്ന തിനു മുമ്പായി ഗാന്ധിജി പതിനൊന്നിന ആവശ്യങ്ങൾ (11point demands) മുന്നോട്ടു വച്ചത് ഏതു വൈസ്രോയിയുടെ മുന്നിലാണ്

ഇർവിൻ പ്രഭുവിന് മുൻപിൽ

“ഞാൻ മുട്ടുകുത്തി നിന്ന് അപ്പം യാചിച്ചു, അങ്ങെനിക്ക് എറിഞ്ഞുതന്നത് കല്ലുകളാണ്’ എന്ന് ഇർവിനോട് പറഞ്ഞത്

ഗാന്ധിജി

സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭി ക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം

1929 -ലെ ലാഹോർ സമ്മേളനം

സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗ മായി ഗാന്ധിജി നടത്തിയ സമരം

ഉപ്പ് സത്യാഗ്രഹം (1930)

ഉപ്പ് സത്യാഗ്രഹ യാത്ര ആരംഭിച്ചത്

1930 മാർച്ച് 12 ന്

എവിടെ നിന്നു മാണ് ഗാന്ധിജി ദണ്ഡി കടപ്പുറത്തേയ്ക്ക് യാത്ര ആരംഭിച്ചത്

സബർമതി ആശ്രമത്തിൽ നിന്ന്

ദണ്ഡിമാർച്ചിൽ ഗാന്ധിജി സഞ്ചരിച്ച ദൂരം

385 കിലോമീറ്റർ (240 മൈൽ)

നിയമലംഘന പ്രസ്ഥാനത്തിൽ സ്ത്രീക ളെയും ഉൾപ്പെടുത്താൻ ഗാന്ധിജിയെ നിർബന്ധിച്ച വനിത

കമലാദേവി ചതോപാദ്ധ്യായ

നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെ ടുത്ത് അറസ്റ്റിലായ ആദ്യ വനിത

രുക്മിണി ലക്ഷ്മി പതി

വെൺമയുടെ ഒഴുകുന്ന നദി’ എന്ന് അറിയപ്പെ ടുന്നത്

– ദണ്ഡിമാർച്ച്

ദണ്ഡിമാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം –

രഘുപതി രാഘവ രാജാറാം

“രഘുപതി രാഘവ രാജാറാം ഭജന രചിച്ചത് –

ലക്ഷ്മണാചാര്യ (ശ്രീനാമരാമായണത്തിൽ നിന്ന്)

രഘുപതിരാഘവയ്ക്ക് ഈണമിട്ട ഹിന്ദു സ്ഥാനി സംഗീതജ്ഞൻ

വിഷ്ണു ദിഗംബർ പലുസ്കർ

ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം

78

ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ചി രുന്നവരിൽ കേരളത്തിൽ നിന്നും പങ്കെടുത്ത വർ –

സി.കൃഷ്ണൻ നായർ, ശങ്കരൻ എഴു ത്തച്ഛൻ, രാഘവൻ പൊതുവാൾ, ടൈറ്റസ്

ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്നത്

1930 ഏപ്രിൽ 5

ഗാന്ധിജി ഉപ്പു നിയമം ലംഘിച്ചത്

1930 ഏപ്രിൽ 6

ഗാന്ധിജിയെ നിയമലംഘനം നടത്തിയതിന് അറസ്റ്റുചെയ്ത് പാർപ്പിച്ച ജയിൽ

യെർവാദ ജയിൽ (പൂനെ)

ഗാന്ധിജിയുടെ അറസ്റ്റിന് ശേഷം ഉപ്പു സത്യാ ഗ്രഹത്തിന് നേതൃത്വം നൽകിയത്

അബ്ബാസ് ത്യാബ്ജി

അബ്ബാസ് ത്യാബ്ജിയുടെ അറസ്റ്റിനു ശേഷം സമരത്തിന് നേതൃത്വം കൊടുത്തത്

സരോജിനി നായിഡു

ധരാസന സത്യാഗ്രഹത്തിന് (ഗുജറാത്ത്) നേതൃത്വം കൊടുത്തത്

സരോജിനി നായിഡു

വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമ ലംഘന പ്രസ്ഥാനം ശക്തി പ്രാപിച്ചത് ആരുടെ നേതൃത്വത്തിലാണ്

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

ഖുദായി ഖിത്മത്ഗാർ (ദൈവ സേവകരുടെ സംഘം) എന്ന സംഘടനയ്ക്ക് രൂപം നൽകി യത്

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

* ചുവന്ന കുപ്പായക്കാർ’ എന്ന പേരിലും അറി യപ്പെടുന്ന സംഘടന

ഖുദായി ഖിത്മത്ഗാർ

തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ വേദി

വേദാരണ്യം കടപ്പുറം

തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത്

സി.രാജഗോപാലാചാരി

ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ തൃശ്ശിനാപള്ളിയിൽ നിന്ന് വേദാരണ്യം കടപ്പു റത്തേയ്ക്ക് മാർച്ച് നടത്തിയത്

സി. രാജഗോപാലാചാരി

വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത്

സി. രാജഗോപാലാചാരി

. കട്ടക്കിൽ നിന്നും ഇഞ്ചുടി യിലേയ്ക്ക് സത്യാ ഗ്രഹമാർച്ച് നടത്തിയത്

ഗോപബന്ധു ചൗധരി ,ആചാര്യ ഹരിഹർദാസ്

– സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലി കമായി നിർത്തിവെയ്ക്കാൻ കാരണമായ സന്ധി

ഗാന്ധി-ഇർവിൻ ഉടമ്പടി (1931)

രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ പരാജയ ത്തിന്റെ ഫലമായി 1932 ജനുവരിയിൽ സിവിൽ നിയമ ലംഘന പ്രസ്ഥാനം പുനഃരാരംഭിച്ചു.

സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗി കമായി പിൻവലിച്ചത്

1934

National Salt Satyagraha Memorial Monument നിലവിൽ വന്നത്

ദണ്ഡി (ഗുജറാത്ത്)

ഇന്ത്യയിലെ കിഴക്കൻ പ്രവിശ്യകളിൽ സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്

ഇന്ത്യയിലെ കിഴക്കൻ പ്രവിശ്യകളിൽ സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്

റാണി ഗെയിഡിൻല്യൂ

റാണി ഗെയിഡിൻല്യൂവിന് ‘റാണി’ എന്ന ബഹു മതി നൽകിയത്

ജവഹർലാൽ നെഹ്റു

“നാഗന്മാരുടെ റാണി’ എന്ന് അറിയപ്പെടുന്നത്

റാണി ഗെയിഡിൻല്യൂ

ഒറീസ്സയിൽ (നിലവിൽ ഒഡീഷ) ഉപ്പുസത്യാഗഹത്തിന്റെ വേദി

ഇഞ്ചുടി

“എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം’ എന്ന് ദണ്ഡിയാത്രയെ വിശേഷിപ്പിച്ചത്

സുഭാഷ് ചന്ദ്രബോസ്

ഗാന്ധിജിയുടെ ദണ്ഡിയാത്രയെ “ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര’ എന്നു വിശേഷിപ്പി ച്ചത് –

മോത്തിലാൽ നെഹ്റു

ദണ്ഡി മാർച്ചിനെ “ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിച്ചത്

ഇർവിൻ പ്രഭു

“kinder garden stage” എന്ന് ഉപ്പ് സത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്

എച്ച്.എൻ, ബ്രയിൽ ഫോഡ്

ദണ്ഡിയാത്രയെ മോശയുടെ കീഴിൽ ഇസ്രായേലുകാർ നടത്തിയ പലായനത്തോട് താരതമ്യപ്പെ ടുത്തിയത് –

പി.സി.റേ

“ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും. “ഈ ഒരു പിടി ഉപ്പ് ശക്തിയുടെ പ്രതീക മാണ്. ഉപ്പു പിടിച്ച ഈ മുഷ്ടി തകർത്തേക്കാം. എന്നാലും ഈ ഉപ്പ് വിട്ടുകൊടുക്കില്ല എന്നിങ്ങനെ ഉപ്പു സത്യാഗ്രഹത്തോടനുബ ന്ധിച്ച് അഭിപ്രായപ്പെട്ടത്” –

ഗാന്ധിജി

വട്ടമേശ സമ്മേളനങ്ങൾ (1930-32)

ഇന്ത്യയിൽ നടപ്പിലാക്കേണ്ട ഭരണഘടനാ പരിഷ്കാരങ്ങളെക്കുറിച്ചും സൈമൺ കമ്മീ ഷൻ റിപ്പോർട്ടിനെക്കുറിച്ചും ചർച്ചചെയ്യാൻ വിളി ച്ചുകൂട്ടിയ സർവ്വകക്ഷി സമ്മേളനം

വട്ടമേശസമ്മേളനം

വട്ടമേശ സമ്മേളനങ്ങളുടെ എണ്ണം

3

വട്ടമേശ സമ്മേളനങ്ങളുടെ വേദി

ജയിംസ് പാലസ് (ലണ്ടൻ)

വട്ടമേശ സമ്മേളനങ്ങൾ നടക്കുമ്പോൾ ബ്രിട്ടീഷ് രാജാവ്

ജോർജ് അഞ്ചാമൻ

വട്ടമേശ സമ്മേളനങ്ങളുടെ അധ്യക്ഷൻ

റാംസേ മക്ഡൊണാൾഡ് (ബ്രിട്ടീഷ് പ്രധാനമന്ത്രി)

ഒന്നാം വട്ടമേശ സമ്മേളനം

• ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം

1930

• ഒന്നാം വട്ടമേശ സമ്മേളനം ജോർജ് അഞ്ചാമൻ രാജാവ് ഉദ്ഘാടനം ചെയ്തത്

1930 നവമ്പർ 12

ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ

– 89

ഒന്നാം വട്ടമേശ സമ്മേളനത്തിന്റെ കാലയളവ്

1930 നവംബർ 12 മുതൽ 1931 ജനുവരി 19 വരെ

ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി –

ഇർവിൻ പ്രഭു

ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ

തേജ് ബഹാദൂർ സാപ്രു , ‘ബി. ആർ. അംബേദ്കർ, മുഹമ്മദലി ജിന്ന

ഗാന്ധി ഇർവിൻ ഉടമ്പടി (1931)

കോൺഗ്രസ്സ് പിന്തുണയില്ലാതെ വട്ടമേശ സമ്മേളനം വിജയിക്കില്ലെന്ന് ബോധ്യപ്പെട്ട ബ്രിട്ടീഷ് ഭരണകൂടം ഒത്തുതീർപ്പു ചർച്ചയ്ക്ക് തയ്യാറായി.

ഗാന്ധിജിയും വൈസ്രോയി ഇർവിനും ഡൽഹി യിൽ നടത്തിയ ചർച്ചയുടെ ഫലമായി രൂപം കൊണ്ട് ഉടമ്പടി –

ഗാന്ധി-ഇർവിൻ ഉടമ്പടി

ഗാന്ധി-ഇർവിൻ ഉടമ്പടിയുടെ മറ്റൊരു പേര്

ഡൽഹി ഉടമ്പടി

ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവച്ചത്

1931 മാർച്ച് 5

ഗാന്ധി ഇർവിൻ ഉടമ്പടിയുടെ ഫലങ്ങൾ

സിവിൽ നിയമലംഘനപ്രസ്ഥാനം നിർത്തി വെയ്ക്കാനും രണ്ടാം വട്ടമേശ സമ്മേള ത്തിൽ പങ്കെടുക്കാനും തീരുമാനിച്ചു.

രണ്ടാം വട്ടമേശ സമ്മേളനം

രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം

1931

രണ്ടാം വട്ടമേശ സമ്മേളനം ആരംഭിച്ചത്

1931 സെപ്റ്റംബർ 7

രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ കാല അളവ്

1931 സെപ്തംബർ മുതൽ ഡിസംബർ വരെ

രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ

112

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പങ്കെടുത്ത വട്ടമേശ സമ്മേളനം –

രണ്ടാം വട്ടമേശ സമ്മേളനം

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച ഏക വ്യക്തി

ഗാന്ധിജി

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി

ഗാന്ധി-ഇർവിൻ സന്ധി

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഭാരതീയ സ്ത്രീകളെ പ്രതിനിധാനം ചെയ്ത് പങ്കെടു ത്തത് –

സരോജിനി നായിഡു

ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ വൈസ്രോയി –

ഇർവിൻ പ്രഭു

രണ്ടും മൂന്നും വട്ടമേശ സമ്മാനങ്ങൾ നട ക്കുമ്പോൾ വൈസ്രോയി

വെല്ലിംഗ്ടൺ പ്രഭു

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിയി യുടെ ഉപദേഷ്ടാവായിരുന്നത്

മദൻ മോഹൻ മാളവ്യ

മൂന്നാം വട്ടമേശ സമ്മേളനം

മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം

1932

മൂന്നാം വട്ടമേശ സമ്മേളനം ആരംഭിച്ചത്

1932 നവംബർ 17

മൂന്നാം വട്ടമേശ സമ്മേളനത്തിന്റെ കാല അളവ്

1932 നവംബർ 17 മുതൽ ഡിസംബർ 24 വരെ

3-ാം വട്ടമേശ സമ്മേളനത്തിന് എത്തിയ പ്രതി നിധികളുടെ എണ്ണം –

46

മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയ പാർട്ടി

ലേബർ പാർട്ടി

മൂന്നാം വട്ടമേശ സമ്മേളനത്തിൽ നടന്ന ചർച്ച കൾ സംഗ്രഹിച്ച് ബ്രിട്ടീഷ് സർക്കാർ ധവള പ്രതം പുറപ്പെടുവിച്ചു.

ധവളപത്രത്തിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യക്കു വേണ്ടി പാസ്സാക്കിയ നിയമം –

ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് 1935

ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യാസെക്രട്ടറി –

വില്യം ബെൻ

രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങൾ നടക്കുമ്പോൾ ഇന്ത്യാസെക്രട്ടറി

സർ സാമുവൽ ഹോർ

രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ഉറുദു കവി –

മുഹമ്മദ് ഇഖ്ബാൽ

രണ്ടാം വട്ടമേശ സമ്മേളനത്തിൽ തിരുവിതാംകൂർ നാട്ടുരാജ്യത്തെ പ്രതിനിധാനം ചെയ്തത് –

ടി രാഘവയ്യ

ഒന്നും രണ്ടും വട്ടമേശ സമ്മേളനങ്ങളിൽ ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിനിധിയായി പങ്കെടുത്തത് –

സർ.സി.പി.രാമസ്വാമി അയ്യർ

Scroll to Top