ഖിലാഫത്ത് പ്രസ്ഥാനം (1919)

ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ആത്മീയ നേതാവായ തുർക്കിയിലെ സുൽത്താനെ (ഖലീഫ) ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ മുസ്ലീങ്ങൾ രൂപം നൽകിയ സംഘ ടനയാണ് ഖിലാഫത്ത് പ്രസ്ഥാനം

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ നേതാക്കൾ

മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗക്കത്ത് അലി

മഹാത്മജിയുടെ ശേഷിയുള്ള രണ്ടു കരങ്ങൾ എന്നറിയപ്പെടുന്നത്

മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി

അഖിലേന്ത്യാ ഖിലാഫത്ത് ദിനമായി ആചരി ക്കാൻ തീരുമാനിച്ച ദിനം-

ഒക്ടോബർ 17

റൗലറ്റ് നിയമത്തിനെതിരായി വളർന്നു വന്ന ഹിന്ദു മുസ്ലിം ഐക്യം ദൃഢമാക്കാൻ ഖിലാ ഫത്ത് പ്രസ്ഥാനം വഴിയൊരുക്കുമെന്ന് വിശ്വ സിക്കുകയും ഖിലാഫത്ത് പ്രസ്ഥാനത്തിന് പൂർണ പിന്തുണ കൊടുക്കുകയും ചെയ്ത ദേശീയ നേതാവ്

ഗാന്ധിജി

അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്

മഹാത്മാഗാന്ധി

മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരം (1919)

ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന ചെംസ് ഫോർഡ് പ്രഭുവിന്റെയും സ്റ്റേറ്റ് സെക്രട്ടറി യായിരുന്ന മൊണ്ടേഗു പ്രഭുവിന്റെയും നേതൃത്വത്തിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ഭരണ മാറ്റങ്ങൾ

മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങൾ

ഭരണപരിഷ്കാര ത്തിന് കാരണമായ പ്രഖ്യാപനം

ആഗസ്റ്റ് പ്രഖ്യാപനം (1917)

മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാര ത്തിന്റെ മറ്റൊരു പേര്

മോണ്ട് ഫോർഡ് പരിഷ്കാരം

മൊണ്ടേഗു ചെംസ്ഫോർഡ് റിപ്പോർട്ട് പ്രസിധീകരിച്ച വർഷം –

1918

മൊണ്ടേഗു ചെംസ്ഫോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാസ്സാക്കപ്പെട്ട നിയമം

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്, 1919

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്, 1919-ന്റെ മറ്റൊരു പേര്

– മൊണ്ടേഗു ചെംസ്ഫോർഡ് ഭരണ പരിഷ്കാരം

പ്രവിശ്യകളിൽ ദ്വിഭരണമേർപ്പെടുത്തിയ നിയമം

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്, 1919

പ്രവിശ്യാ വിഷയങ്ങളെ Reserved, Transferred എന്നിങ്ങനെ വേർ തിരിച്ച പരിഷ്കാരം

– മൊണ്ടേഗു ചെംസ്ഫോർഡ് ഭരണ പരിഷ്കാരം

ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പു നടത്താൻ കാരണമായ നിയമം

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്, 1919

ഇന്ത്യയിൽ ആദ്യമായി പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം

– 1920

ആദ്യ പൊതു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വൈസ്രോയി

– റീഡിംഗ് പ്രഭു

ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് 1919 അനു സരിച്ച് ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടന്നത് –

5 പ്രാവശ്യം (1920, 1923, 1926, 1930, 1934)

1920-ലെ തിരഞ്ഞെടുപ്പിനുശേഷം കേന്ദ്ര നിയമനിർമ്മാണസഭയുടെ ആദ്യ അധ്യക്ഷനായത്

സർ ഫ്രഡറിക്ക് വൈറ്റ്

കേന്ദ്രനിയമനിർമ്മാണ സഭയുടെ ഇന്ത്യാക്കാ രനായ ആദ്യ അധ്യക്ഷൻ

വിതൽ ഭായ് പട്ടേൽ

ഇന്ത്യയിൽ ഉദ്യോഗസ്ഥനിയമനത്തിനായി ഒരു പബ്ലിക് സർവ്വീസ് കമ്മീഷൻ നിലവിൽ വരാൻ കാരണമായ നിയമം

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്, 1919

മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരം നിലവിൽ വരുമ്പോൾ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ

– എഡ്വിൻ മൊണ്ടേഗു

– മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരത്തിനു Unworthy and disappointing Sunless Dawn എന്ന് വിശേഷിപ്പിച്ചത്

ബാലഗംഗാധര തിലക്

പബ്ലിക് സർവ്വീസ് കമ്മീഷന്റെ രൂപീകര ണത്തെക്കുറിച്ച് പഠിക്കാനായി ബ്രിട്ടീഷ് ഭരണകൂടം നിയമിച്ച കമ്മീഷൻ

ലീ കമ്മീഷൻ (1923-24)

ഇന്ത്യയിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ നിലവിൽ വന്ന വർഷം –

1926

പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ

– സർ റോസ് ബാർക്കർ

പബ്ലിക് സർവ്വീസ് കമ്മീഷൻ നിലവിൽ വന്ന ആദ്യ ബ്രിട്ടീഷ് പ്രവിശ്യ

മദ്രാസ് (1929-ൽ)

ചൗരിചൗരാ സംഭവം

1922 ഫെബ്രുവരി 5ന് ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലുള്ള ചൗരിചൗരാ ഗ്രാമത്തിൽ നടന്ന കോൺഗ്രസ്സ് ജാഥയ്ക്ക് നേരെ പോലീസ് വെടിവെച്ചു. തുടർന്ന് ക്ഷുഭിത രായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും 22 ഓളം പോലീസുകാരെ അഗ്നിക്കിരയാക്കു കയും ചെയ്തു. ഹിംസാത്മകമായ ഈ സംഭവം ഗാന്ധിജിയെ വേദനിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമാവുകയും ചെയ്തു.

“ജനങ്ങൾക്ക് അഹിംസയുടെ മാർഗം ശരിയായി മനസ്സിലായില്ല” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം

ചൗരിചൗരാ സംഭവം

Scroll to Top