ക്വിറ്റ് ഇന്ത്യാസമരം

കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവം

കീഴരിയൂർ ബോംബ് ആക്രമണം

കീഴരിയൂർ ബോംബ് ആക്രമണം നടന്ന ജില്ല –

കോഴിക്കോട് (1942 നവംബർ 17)

കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായ വ്യക്തികൾ –

27

കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ വ്യക്തികൾ

ഡോ. കെ.ബി. മേനോൻ, കുഞ്ഞിരാമകിടാവ്

കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷി ച്ചുകൊണ്ട് കെ.ബി.മേനോനു കത്തെഴുതിയ ദേശീയ നേതാവ്

– സുഭാഷ് ചന്ദ്രബോസ്

കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച് ആധി കാരിക വിവരങ്ങളുള്ള ഇരുമ്പഴിക്കുള്ളിൽ എന്ന ഗ്രന്ഥം രചിച്ച വ്യക്തി

വി.എ.കേശവൻ നായർ

• കീഴരിയൂർ ബോംബ് കേസിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഹിന്ദി നാടകം –

വന്ദേമാതരം

കലാപകാരികൾ വിധ്വംസകദിനമായി പ്രഖ്യാപി ച്ചതെന്ന് –

നവംബർ 9

കർഷക സംഘത്തിൻറ്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സമരങ്ങൾ നടന്ന പ്രദേശ ങ്ങൾ

– കയ്യൂർ, മൊറാഴ, കരിവെള്ളൂർ

ക്വിറ്റ് ഇന്ത്യ സമരകാലത്ത് കർഷക സംഘത്തിൻറ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾ

സർക്കാർ കെട്ടിടങ്ങൾ നശിപ്പിക്കുക, പാലങ്ങൾ തകർക്കുക, ടെലഗ്രാഫ് കമ്പികൾ മുറിച്ചിടുക

ഫറോക്ക് പാലം തകർക്കാനുള്ള ഗൂഢാലോചന ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു

ക്വിറ്റ് ഇന്ത്യാ സമരം

. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പ്രസിദ്ധീകരിച്ച മാസിക –

സ്വതന്ത്രഭാരതം

മൊറാഴ സമരം

രണ്ടാം ലോകമഹായുദ്ധ കാലത്തെ സാധനങ്ങളുടെ അമിത വിലയ്ക്കും ബ്രിട്ടീഷ് ഗവൺ മെന്റിന്റെ മർദ്ദനമുറകൾക്കുമെതിരെ കണ്ണൂർ ജില്ലയിലെ മൊറാഴയിൽ നടന്ന സമരം

മൊറാഴ സമരം (1940 സെപ്തംബർ 15)

. മൊറാഴ സമരത്തെ തുടർന്ന് കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ

കെ. കുട്ടികൃഷ്ണ മേനോൻ

മൊറാഴ സമരത്തോടനുബന്ധിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിപ്ലവകാരി

കെ.പി.ആർ.ഗോപാലൻ

* കെ.പി.ആർ. ഗോപാലനെ വധശിക്ഷ യിൽ നിന്ന് വിമുക്തനാക്കാൻ കാരണ ക്കാരനായത് –

ഗാന്ധിജി (അദ്ദേഹ ത്തിൻറ്റെ വധശിക്ഷ ജീവപര്യന്തമാക്കി)

കരിവെളളൂർ സമരം

* പ്രഭുക്കന്മാരുടെ നെല്ല് പൂഴ്ത്തിവയ്പിനെതിരെ മലബാറിൽ നടന്ന സമരം

കരിവെള്ളൂർ സമരം (1946)

കരിവെള്ളൂർ സ്ഥിതിചെയ്യുന്ന ജില്ല –

കണ്ണൂർ

കരിവെള്ളൂർ സമരത്തിനു നേതൃത്വം നൽകിയ കർഷകനേതാക്കൾ –

എ.വി. കുഞ്ഞമ്പു, കെ. കൃഷ്ണൻ മാസ്റ്റർ, പി. കുഞ്ഞിരാമൻ

കരിവെള്ളൂർ സമരനായിക –

കെ.ദേവയാനി

കരിവെള്ളൂർ സമരത്തിലെ രക്തസാക്ഷികൾ

തിടിൽ കണ്ണൻ, കീനേരി കുഞ്ഞമ്പു

പുന്നപ്ര-വയലാർ സമരം

സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ തിരുവിതാം കൂറിൽ നടന്ന സമരം

വയലാർ സമരം

പുന്നപ്ര വയലാർ സമരം നടന്ന വർഷം

1946

പുന്നപ്ര – വയലാർ സമരം നടന്ന ജില്ല

ആലപ്പുഴ

തുലാം പത്ത് സമരം എന്നറിയപ്പെടുന്നത്

പുന്നപ്ര വയലാർ സമരം

പുന്നപ്ര വയലാർ സമരത്തിന് നേതൃത്വം നൽകിയത്

കെ. ശങ്കരനാരായണൻ തമ്പി, ടി.വി. തോമസ്, പത്രോസ്, സുഗതൻ, സി. കെ. കുമാരപ്പണിക്കർ

അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാൻ

സി.പി. രാമസ്വാമി അയ്യർ

അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടി രിക്കുന്നു .

പുന്നപ്ര – വയലാർ സമരം

വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് –

ആലപ്പുഴ

______________________________

Scroll to Top