സൈമൺ കമ്മീഷൻ (1927)

ഇന്ത്യ യിലെ പുതിയ ഭരണ പരിഷ്കാര ങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ

സൈമൺ കമ്മീഷൻ

സൈമൺ കമ്മീഷന്റെ ഔദ്യോഗിക നാമം

ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമ്മീഷൻ

ഓൾ വൈറ്റ് കമ്മീഷൻ എന്നറിയപ്പെട്ടിരുന്നത്

സൈമൺ കമ്മീഷൻ

സൈമൺ കമ്മീഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി

സ്റ്റാൻലി ബാൾഡ് വിൻ (1927 നവംബർ)

സൈമൺ കമ്മീഷൻ രൂപീകരണ സമയത്ത് ഇന്ത്യയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ്

ബിർക്കൻ ഹെഡ് പ്രഭു

.സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്ന വർഷം

1928 ഫെബ്രുവരി 3

സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയി

ഇർവിൻ പ്രഭു

സൈമൺ കമ്മീഷൻ ചെയർമാൻ

ജോൺ സൈമൺ

സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

7

സൈമൺ കമ്മീഷനിൽ അംഗമായതിനുശേഷം പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വ്യക്തി

ക്ലമൻറ്റ്  ആറ്റ്ലി

സൈമൺ കമ്മീഷനിലെ അംഗങ്ങൾ

(1) ജോൺ സൈമൺ

(2) ക്ലമന്റ് ആറ്റ്ലി

(3) വെർനൺ ഹാർട്ട് ഷോൺ

(4) എഡ്വേർഡ് കഡോഗൻ

(5) ഡൊണാൾഡ് ഹൊവാർഡ്

(6) ജോർജ് ലെയ്ൻ-ഫോക്സ്

(7) ഹാരി ലെവിലാസൺ

സൈമൺ കമ്മീഷനെ ഇന്ത്യ ബഹിഷ്കരിക്കാനുള്ള പ്രധാന കാരണം

സൈമൺ കമ്മീഷനിൽ ഒരു ഇന്ത്യാക്കാരൻ പോലുമില്ലായിരുന്നു

സൈമൺ കമ്മീഷനെതിരെ ഇന്ത്യ യിൽ ഉയർന്ന മുദ്രാവാക്യം

സൈമൺ ഗോ ബാക്ക്.

“സൈമൺ ഗോ ബാക്ക്” എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത്

യൂസഫ് മെഹ്റലി

ഷെഡ്യൂൾഡ് കാസ്റ്റ്’എന്ന പദം ആദ്യമായി ഉപയോഗിച്ചത്

സൈമൺ കമ്മീഷൻ

സൈമൺ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത കോൺഗ്രസ് സമ്മേളനം

മദ്രാസ് സമ്മേളനം (1927) (പ്രസിഡന്റ് എം.എ.അൻസാരി)

സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസിന്റെ ലാത്തി ചാർജിൽ മരണപ്പെട്ട നേതാവ്

ലാലാ ലജ് പത് റായ്

മദ്രാസിൽ സൈമൺ കമ്മീഷനെതിരായ പ്രകടനം നയിച്ചത്

ടി. പ്രകാശം

സൈമൺ കമ്മീഷനുമായി സഹകരിക്കാൻ ബ്രിട്ടീഷ് സർക്കാർ രൂപീകരിച്ച അഖിലേന്ത്യാ സഹകരണ കമ്മിറ്റി ചെയർമാൻ

സി. ശങ്കരൻ നായർ

സൈമൺ കമ്മീഷൻ തിരികെ പോയ വർഷം

1929 മാർച്ച് 3

സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം

1930 മെയ് 27

ഇന്ത്യയിലെ പിന്നാക്ക സമുദായക്കാർക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ ആദ്യ പരിഷ്കാരം

കമ്മ്യൂണൽ അവാർഡ് (1932 ആഗസ്റ്റ് 16)

കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി

റാംസെ മക്ഡോണാൾഡ്

ബട്ട്ലർ കമ്മിറ്റി

ബ്രിട്ടീഷ് സാമ്രാജ്യവും നാട്ടുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെക്കുറിച്ച് പഠിച്ച കമ്മിറ്റി

ബട്ട്ലർ കമ്മിറ്റി

1927-ൽ ബട്ട് ലർ കമ്മിറ്റിയെ നിയമിച്ച വൈസ്രോയി

ഇർവിൻ പ്രഭു

ബട്ട്ലർ കമ്മിറ്റി റിപ്പോർട്ട് നൽകിയത്

1929

നാട്ടു രാജ്യങ്ങൾക്കു മേൽ ബ്രിട്ടീഷ് മേൽ ക്കോയ്മ തുടർന്നും നില നിർത്തണമെന്ന് നിർദ്ദേശം നൽകിയ കമ്മിറ്റി

ബട്ട്ലർ കമ്മിറ്റി

നാട്ടുരാജ്യപ്രജാ സമ്മേളനം (1927)

ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 1927-ൽ ഒന്നിച്ചുകൂടിയ സമ്മേളനം

നാട്ടുരാജ്യപ്രജാസമ്മേളനം (ആൾ ഇന്ത്യാ സ്റ്റേറ്റ്സ് പീപ്പിൾസ് കോൺ ഫറൻസ്)

നാട്ടു രാജ്യ പ്രജാ സമ്മേളനം ആദ്യമായി നടന്നത്

1927 ഡിസംബറിൽ ബോംബെയിൽ വച്ച്

ജവഹർലാൽ നെഹ്‌റു നാട്ടുരാജ്യ സഭ സമ്മേളനത്തിന്റെ അധ്യക്ഷനായത്

. 1939-ൽ( 1946 വരെ അദ്ദേഹം തുടർന്നു)

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (1928)

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ 1928-ൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലി ക്കൻ അസോസിയേഷൻ എന്ന പേരിൽ പുന സംഘടിക്കപ്പെട്ടു.

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (എച്ച്. എസ്. ആർ. എ) സ്ഥാപിക്കപ്പെട്ട സ്ഥലം

ഫിറോസ്ഷാ കോട്ട്ലാ (ഡൽഹി)

എച്ച്.എസ്.ആർ.എയ്ക്ക് നേതൃത്വം നൽകിയ വർ

– ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ് , സുഖ്ദേവ് തുടങ്ങിയവർ

എച്ച്.എസ്.ആർ.എ ഉൾപ്പെട്ട രണ്ടു കേസുകൾ

അസംബ്ലി ബോംബ് കേസ്, ലാഹോർ ഗൂഢാലോചനകേസ്

സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് ബോംബ് എറിഞ്ഞത്

1929 ഏപ്രിൽ 8 ന്

സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ഭഗത്സിംഗും കൂട്ടാളികളും വിതരണം ചെയ്ത ലഘുലേഖയുടെ തലക്കെട്ട്

ബധിരരുടെ ചെവി തുറപ്പിക്കാൻ

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ മാനിഫെസ്റ്റോ

റവല്യൂഷണറി

റവല്യൂഷണറി എഴുതിയത്

സചീന്ദ്രനാഥ് സന്യാൽ

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെ മാനിഫെസ്റ്റോ

ഫിലോസഫി ഓഫ് ബോംബ്

ഫിലോസഫി ഓഫ് ബോംബ് എഴുതി യത് –

ഭഗവതീചരൺ വോഹ്റ.

ഏതു ബില്ല് പാസ്സാക്കുന്നതിനെതിരെയാണ് ഭഗത്സിംഗും ബദുകേശ്വർ ദത്തും അസംബ്ലി യിലേക്ക് ബോംബ് എറിഞ്ഞത്

പബ്ലിക് സേഫ്റ്റി ബിൽ

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ സായുധവിപ്ലവത്തിനായി ആരംഭിച്ച സേനാവിഭാഗം

റിപ്പബ്ലിക്കൻ ആർമി

റിപ്പബ്ലിക്കൻ ആർമിയുടെ ലക്ഷ്യം

കോളനി ഭരണം അട്ടിമറിക്കുകയും ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഫെഡറൽ റിപ്പ ബ്ലിക് സ്ഥാപിക്കുന്നതിന് സായുധവിപ്ലവം സംഘടിപ്പിക്കുക.

Scroll to Top